SignIn
Kerala Kaumudi Online
Thursday, 19 September 2024 10.01 PM IST

കരിങ്കൊടി പ്രതിഷേധം: സ‌ർക്കാർ നിലപാടു തേടി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
high-court

കൊച്ചി: കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ അറസ്റ്റു ചെയ്യുന്നതിനെതിരെ പെരുമ്പാവൂർ സ്വദേശി സാം ജോസഫ് നൽകിയ ഹർജിയിൽ സർക്കാരിന്റെ നിലപാടുതേടി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ,ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് 11ന് വീണ്ടും ഹർജി പരിഗണിക്കും.

ജൂൺ 11ന് മുഖ്യമന്ത്രിയുടെ ചടങ്ങിനിടെ കറുത്തവേഷം ധരിച്ച ട്രാൻസ്ജെൻഡറുകളെ അറസ്റ്റുചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി 48 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. കറുത്തവസ്ത്രം ധരിച്ചതിന്റെ പേരിലോ കരിങ്കൊടി കാട്ടിയെന്ന പേരിലോ ആളുകളെ അറസ്റ്റുചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.