ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്നലെ നടന്ന ഓപ്പൺ വിഭാഗഹത്തിൽ നേർക്കു നേർ പോരാട്ടത്തിൽ ഇന്ത്യ എ ടീം സി ടീമിനെ തോൽപ്പിച്ചു. ഏഴാം റൗണ്ട് മത്സരത്തിൽ 3-1നാണ് ഇന്ത്യ എ ടീം സി ടീമിനെ പൂട്ടിയത്. എ ടീമംഗമായ മലയാളി താരം എസ്.എൽ നാരായണൻ പുരാണിക് അഭിമന്യുവിനെ കീഴടക്കി. എറിഗൈസി അർജുൻ അഭഇജീത്ത് ഗുപ്തയേയും കീഴടക്കി. മറ്റ് രണ്ട് മത്സരങ്ങളും സമനിലയായി. ഇന്ത്യ ബി ടീം ക്യൂബയെ 3.5-1.5 ന് തകർത്തു. ബി ടീമിലുണ്ടായിരുന്ന മലയാളി താരം നിഹാൽ സരിൻ ജയിച്ചു. വനിതകളിൽ എ ടീം 2.5-1.5ന് അസർബൈജാനെ തോൽപ്പിച്ചു. സി ടീം 3-1ന് സ്വിറ്റ്സർലൻഡിന്റെ വെല്ലുവിളി മറികടന്നപ്പോൾ ബി ടീം ഗ്രീസുമായി 2-2ന് സമനിലയിൽ കുരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |