ന്യൂഡൽഹി: കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബെയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ അപ്പോയിന്റ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. ചൗബെയ്ക്ക് 2023 ആഗസ്റ്റ് 30വരെ തുടരാം. 1982 ബാച്ച് ജാർഖണ്ഡ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ചൗബെ 2019 ആഗസ്റ്റിലാണ് കാബിനറ്റ് സെക്രട്ടറിയായത്. കഴിഞ്ഞ വർഷം അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. 370-ാം വകുപ്പ് റദ്ദാക്കി ജമ്മു-കാശ്മീർ വിഭജിച്ചത് അടക്കം നിർണ്ണായക നടപടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |