ആലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് വിനോദ യാത്രയ്ക്കെത്തിയ എട്ടംഗ സംഘത്തിലുള്ള യുവാവ് മദ്യലഹരിയിൽ സുഹൃത്തുക്കളോടു പിണങ്ങി ജീവനൊടുക്കാൻ കടലിൽ ചാടി. സംഭവം കണ്ടുനിന്ന ലൈഫ് ഗാർഡുകൾ യുവാവിനെ രക്ഷിച്ച് കരയിലെത്തിച്ചു. ഇന്നലെ രാവിലെ 11.30ന് ആലപ്പുഴ ബീച്ചിൽ കാറ്റാടി ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് ആണ്ടകുളത്തു നിന്നെത്തിയ എട്ടംഗ സംഘത്തിലെ ജയകുമാർ (24) ആണ് കടലിൽ ചാടിയത്. ഈ സമയം സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് സന്തോഷ് കടലിൽ ചാടിയാണ് ഇയാളെ രക്ഷിച്ചത്. ടൂറിസം പൊലീസ് എസ്.ഐ പി. ജയറാം, സിവിൽ പൊലീസ് ഓഫീസർമാരായ സി.എ. വിനു, അബീഷ്, കോസ്റ്റൽ വാർഡൻ റോബിൻ എന്നിവർ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കൂടെയുണ്ടായിരുന്നവർക്കൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |