SignIn
Kerala Kaumudi Online
Thursday, 09 May 2024 4.16 AM IST

ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെൻ; ബാഡ്‌മിന്റൺ  പുരുഷ  സിംഗിൾസിലൂടെ ഇന്ത്യയ്ക്ക് 20ാം സ്വർണം

lakshya-sen

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു പൊൻതിളക്കം കൂടി. ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. മലേഷ്യൻ താരം സെ യോങ്ങിനെ പരാജയപ്പെടുത്തിയാണ് കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം ലക്ഷ്യ സെൻ നേടിയത്. ഇതോടെ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 20 ആയി.

19- 21, 21- 9, 21- 16 എന്നിങ്ങനെയാണ് ലക്ഷ്യയുടെ സ്കോർ. ആദ്യ സെറ്റിൽ പരാജയപ്പെട്ട താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളിലൂടെ ലക്ഷ്യത്തിലെത്തുകയായിരുന്നു. മുൻപ് കോമൺവെൽത്ത് ഗെയിംസിൽ മിക്‌സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു.

20 മെഡൽ ഉൾപ്പടെ 58 മെഡലുകളാണ് ഇതുവരെ ഇന്ത്യ ഗെയിംസിൽ സ്വന്തമാക്കിയിരിക്കുന്നത്. നാല് സ്വർണമെഡൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് ഇനി ബാക്കിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BADMINTON, MEN, SINGLES, COMMONWEALTH, GOLD, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.