SignIn
Kerala Kaumudi Online
Thursday, 19 September 2024 5.01 AM IST

പാൽ കൂടുതലാണെന്ന് കരുതി വൈറ്റ് ചോക്കളേറ്റ് കഴിക്കാതിരിക്കണ്ട, ഈ ഗുണങ്ങൾ അറിയണം

Increase Font Size Decrease Font Size Print Page
heelth

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് വൈറ്റ് ചോക്ലേറ്റ്. എന്നാൽ കൂടുതൽ പേർക്കും ഇഷ്ടമുള്ളത് ഡാർക്ക് ചോക്ലേറ്റാണ്. പാലിന്റെ അളവ് കൂടുതലായതുകൊണ്ടാണ് ഭൂരിഭാഗം പേരും വൈറ്റ് ചോക്ലേറ്റ് ഒഴിവാക്കുന്നത്.

എന്നാൽ അധികമാർക്കും അറിയാത്ത നിരവധി ഗുണങ്ങൾ വൈറ്റ് ചോക്ലേറ്റിലുണ്ട്. ആ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഉറപ്പായും വൈറ്റ് ചോക്ലേറ്റ് കഴിക്കും.

ഗുണങ്ങൾ

  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

വൈറ്റ് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളും,​ കൊക്കോ ബട്ടറും അടങ്ങിയിരിക്കുന്നതിനാൽ, ഇത് ശരീരത്തിൽ നിന്ന് വിഷ പദാർത്ഥങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് വെളുത്ത രക്താണുക്കളുടെ ചലനത്തെ മെച്ചപ്പെടുത്താനും ധമനികളിലെ തടസം കുറയ്ക്കാനും നല്ലതാണ്. വൈറ്റ് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന സെപ്‌സിസ് ചീത്ത ബാക്ടീരിയകളെ ചെറുക്കാനും സഹായകമാണ്.

  • കൊളസ്ട്രോൾ കുറയ്ക്കുന്നു

പരിമിതമായ അളവിൽ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത് ആരോഗ്യകരമായ ഹൃദയത്തിനും, കൊറോണറി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും സഹായകമാണ്.

  • കരളിനും നല്ലതാണ്

ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിച്ച് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വൈറ്റ് ചോക്ലേറ്റിന് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിണ്ടുകീറിയ ടിഷ്യൂകളുടെ വീണ്ടെടുക്കൽ വർദ്ധിപ്പിക്കാനും ഇത് സഹായകമാണ്.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു

വൈറ്റ് ചോക്ലേറ്റിലെ പഞ്ചസാരയുടെ സാന്നിദ്ധ്യം ഹൈപ്പോഗ്ലൈസീമിയ, രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ കുറവ് എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായകമാണ്.

  • വൈറ്റ് ചോക്ലേറ്റുകളിൽ ലിനോലെയിക് ആസിഡ് അടങ്ങിയതുകൊണ്ട് ടോണിംഗ്-ഡൗൺ ഹൈപ്പർടെൻഷൻ കുറയ്ക്കാനും, ശ്വസന പ്രശ്നങ്ങൾക്കും നല്ലതാണ്.

ഇവയ്ക്ക് പുറമേ, തലവേദന, ഉറക്കമില്ലായ്മ, സ്തനാർബുദം, സന്ധിവാതം, ഡിമെൻഷ്യ എന്നിവയ്ക്കും വൈറ്റ് ചോക്ലേറ്റ് സഹായകമാണ്.

അതുപോലെതന്നെ നമ്മൾ വൈറ്റ് ചോക്ലേറ്റ് കഴിക്കുമ്പോൾ പ്രധാനമായും ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. അതായത് എല്ലാ ദിവസവും ഒരു സമയം 1- ഔൺസ് വൈറ്റ് ചോക്ലേറ്റാണ് കഴിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, HEALTH, WHITE CHOCOLATE, CHOCOLATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.