ആലപ്പുഴ: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന മുക്കം ബേബിയുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ബേബി സജീവമായിരുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ സംഘാടനത്തിലും ക്രിയാത്മകമായ ഇടപെടലുകളുമായി ദീർഘകാലമായി ബേബി ഉണ്ടായിരുന്നു. പി.ടി.ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ എന്ന നിലയിലും സാമൂഹ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന ബേബിയുടെ നിര്യാണം ആലപ്പുഴയുടെ പൊതുരംഗത്ത് വലിയ നഷ്ടമാണെന്നും എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |