കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ ഇന്ന് തായ്ലൻഡിലെ ബാങ്കോക്കിലെത്തുമെന്ന് സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജൂലായ് 13ന് ശ്രീലങ്ക വിട്ട് മാലിദ്വീപിലെത്തിയ ഗോതബയ തൊട്ടടുത്ത ദിവസം സിംഗപ്പൂരിലേക്കെത്തുകയായിരുന്നു.
അതേ സമയം, ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ രാജ്യത്ത് സന്ദർശനം നടത്താൻ അപേക്ഷിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര പാസ്പോർട്ടുമായാണ് ഗോതബയ രാജ്യത്തേക്ക് പ്രവേശിക്കുകയെന്നും ഇപ്രകാരം അദ്ദേഹത്തിന് രാജ്യത്ത് 90 ദിവസം കഴിയാമെന്നും തായ് വിദേശകാര്യ മന്ത്രാലയ വക്താവ് താനീ സൻഗ്രാത്ത് പറഞ്ഞു.
ഗോതബയ എന്ന് തായ്ലൻഡിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. ശ്രീലങ്കയിൽ നിന്ന് കടന്ന ശേഷം ഗോതബത ഇതുവരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |