ആലപ്പുഴ: മോഹൻലാൽ ആശംസ നേരുന്ന വീഡിയോയിലൂടെ നെഹ്രുട്രോഫി ജലമേളയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. മത്സരദിവസം മുഖ്യാതിഥിയായി മോഹൻലാലിനെ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും മുഖ്യാതിഥികളായി എത്തും. മത്സര പ്രചാരണാർത്ഥം 21ന് കയാക്കിംഗ് മത്സരങ്ങൾ നടത്തും. ശവക്കോട്ടപ്പാലത്തിന് സമീപം കനാലിൽ നിന്ന് പുന്നമട ഫിനിഷിംഗ് പോയിന്റ് വരെയാകും കയാക്കിംഗ് ബോട്ടുകളും താരങ്ങളും അണിനിരക്കുക. കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതിനുള്ള സ്പോൺസർമാരെ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ തുടർച്ചയായി അവധികളായതിനാൽ സർക്കാർ ഓഫീസുകൾ വഴിയുള്ള ടിക്കറ്റ് വിതരണം ചൊവ്വാഴ്ചയോടെ മാത്രമേ ആരംഭിക്കൂ. ഓൺലൈൻ ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി. 17 മുതൽ ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |