കൊച്ചി: ആദ്യ മത്സരത്തിലെപ്പോലെ രണ്ടാം മത്സരത്തിലും ഒന്നുപോലും വഴങ്ങാതെ എതിർവലയിൽ പത്ത് ഗോൾ നിറച്ച് ബ്ലാസ്റ്റേഴ്സ് പെൺപുലികൾ.എസ്.ബി.എഫ്.എ പൂവാറാണ് ഇന്നലെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള വിമൻസ് ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾമഴയിൽ തകർന്നുപോയത്. സി. സിവിഷയുടെ ഹാട്രിക് നേട്ടം ബ്ലാസ്റ്റേഴ്സിന്റെ മാറ്റുകൂട്ടി. ടി.ജി. ഗാഥയും നിധിയ ശ്രീധരനും ഇരട്ടഗോളുകൾ സ്വന്തമാക്കി. കിരൺ, എം. കൃഷ്ണപ്രിയ, പി. അശ്വതി എന്നിവരാണ് മറ്റ് ഗോൾവേട്ടക്കാർ.
യുണൈറ്റഡിന് ജയം
കോഴിക്കോട്:കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ഏകപക്ഷീയമായ 6 ഗോളുകൾക്ക് കടത്തനാട് രാജ ഫുട്ബാൾ അക്കാഡമി വടകരയെ പരാജയപ്പെടുത്തി. കേരള യുണൈറ്റഡിന്റെ 10-ാം നമ്പർ താരം ബേബി ലാൻച്ചിയാൻഡമി 16, 52,55,70 മിനിട്ടുകളിൽ നാലുഗോൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |