SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 AM IST

വരുമാനം അനുസരിച്ച്  ഇലക്ട്രിക്  വാഹനം വാങ്ങാൻ കുടുംബത്തിന് മൂന്ന് ലക്ഷം വരെ സബ്സിഡി, വാഹനലോകത്ത്  വരുന്നു വിപ്ലവകരമായ മാറ്റങ്ങൾ

e-vehicle-

ഇലക്ട്രിക് വാഹനം റോഡുകൾ ഭരിക്കുന്ന കാലം വിദൂരമല്ല, ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലക്കയറ്റം ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നുമുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും, എണ്ണ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാനും കഴിയുന്നതിനാൽ സർക്കാരുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാൻ പൗരൻമാരെ അകമഴിഞ്ഞ് പ്രോത്സാപ്പിക്കുന്നുണ്ട്. ഇതിനായി സബ്സിഡിയും, നികുതി ഇളവും നൽകുന്നു. ഇപ്പോഴിതാ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ കുറയ്ക്കാൻ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഫ്രാൻസ്.

ഇലക്ട്രിക് ബൈക്ക് വാങ്ങാൻ പൗരൻമാർക്ക് മൂന്ന് ലക്ഷത്തിന് മുകളിലാണ് ഫ്രാൻസ് നൽകുന്നത്. ഇവർക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനം കൈമാറ്റം ചെയ്ത് ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ കഴിയും. 4073 ഡോളറിന് തുല്യമായ തുകയാണ് ഇതിനായി അനുവദിക്കുന്നത്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നത്. നഗരമേഖലകളിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് പരമാവധി 4,000 യൂറോ ഗ്രാന്റായി നൽകും. സോഷ്യലിസ്റ്റ്ഗ്രീൻ കൗൺസിൽ ഓഫ് പാരീസ് എല്ലാ പൗരൻമാർക്കും ഇ ബൈക്ക് വാങ്ങാൻ അഞ്ഞൂറ് യൂറോയും നൽകും, ഇതിന് പൗരന്റെ സാമ്പത്തികം പ്രശ്നമാവില്ല.

ഫ്രാൻസിന്റെ വഴിയേ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ നിരവധി പദ്ധതികളാണ് നെതർലാൻഡ്സ്, ഡെൻമാർക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. 2024ഓടെ രാജ്യത്തെ ഒമ്പത് ശതമാനം ആളുകളെ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറ്റാനാണ് ലക്ഷ്യം. ഇപ്പോൾ ഇത് മൂന്ന് ശതമാനത്തിനും താഴെയാണ്. ഇലക്ട്രിക് വാഹന ഉപയോഗത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള രാജ്യം നെതർലൻഡാണ് ഇവിടെ 27 ശതമാനമാണ് ഇലക്ട്രിക് ബൈക്കുകളിൽ കറങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, CARE, SUBSIDE, SUBSIDY, FRANCE, ECAR, ELECTRIC, EUROPE, POLLUTION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.