ന്യൂ ഡൽഹി: 2022ലെ മൂന്നാം ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടികൾ ജൂപ്പിറ്റിസ് ജസ്റ്റിസ് ടെക്നോളജീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ അതാത് സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിച്ചു. ഡിജിറ്റൽ ലോക് അദാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലുമായി 69 ലക്ഷത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. രാജസ്ഥാനിലെ ഡിജിറ്റൽ ലോക് അദാലത്ത് 568 ബെഞ്ചുകൾ രൂപീകരിച്ചു. രജിസ്റ്റർ ചെയ്ത 5,62,295 കേസുകളിൽ 2,28,863 കേസുകൾ വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിലും 3,33,432 കേസുകൾ സംസ്ഥാനത്തെ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത അവസ്ഥയിലുമാണ്. മഹാരാഷ്ട്രയിൽ മൊത്തം 63,99,983 ട്രാഫിക് ചലാൻ കേസുകൾ ഡിജിറ്റൽ ലോക് അദാലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ലോക് അദാലത്ത് എന്ന ആശയം രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത ആഭ്യന്തര കമ്പനിയായ ജൂപ്പിറ്റിസ് ആണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |