പത്തനംതിട്ട : ജില്ലയിൽ എൻ.സി.സി, സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിമുക്തഭടൻമാരായ പട്ടിക വർഗ വിഭാഗത്തിൽ നിന്നു മാത്രം) തസ്തികയ്ക്കായി (കാറ്റഗറി നം.570/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 26ന് കേരള പബ്ലിക് സർവിസ് കമ്മിഷന്റെ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.