ന്യൂഡൽഹി:2022 ജൂൺ മാസത്തിൽ പുതിയതായി 18.36 ലക്ഷം അംഗങ്ങളെ ചേർത്തതായി ഇ.പി.എഫ്.ഒ അറിയിച്ചു. 9.21 ശതമാനം അംഗങ്ങളുടെ വർദ്ധനവാണ് ജൂൺ മാസം ഉണ്ടായത്. 2021 ജൂൺ മാസത്തെ അപേക്ഷിച്ച് 5.53 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2022 ജൂണിൽ 22 - 25 പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ അംഗങ്ങളായത്. മഹാരാഷ്ട്ര, കർണ്ണാടക, തമിഴ് നാട്, ഹരിയാന, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾ 12.61 ലക്ഷം അംഗങ്ങളെ ചേർത്ത് കൊണ്ട് മുന്നിലാണ്. സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം 2022 മെയ് മാസത്തിലെ 20.37% ൽ നിന്ന് 2022 ജൂണിൽ 22.09%മായി വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |