തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാർക്ക് നൽകിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ 2019 ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിലാക്കി വാട്ടർ അതോറിട്ടിയിലും അനുവദിക്കും. കേരള സാഹിത്യ അക്കാഡമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളവും അലവൻസുകളും വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |