ന്യൂഡൽഹി : സെറിബ്രൽ പാൾസി ബാധിതരായവരുടെ ദേശീയ ഫുട്ബാൾ ടൂർണമെന്റിൽ കിരീടം നേടി കേരള ടീം. ഇന്നലെ നടന്ന ഫൈനലിൽ തമിഴ്നാടിനെ 5-2നാണ് കേരളം കീഴടക്കിയത്. കേരള ടീം ക്യാപ്ടൻ സിജോ ജോർജിനെ മാൻ ഒഫ് ദ ടൂർണമെന്റായി തിരഞ്ഞെടുത്തു.കോഴിക്കോട് സ്വദേശിയായ അബ്ദുൽ മുനീറാണ് മികച്ച ഡിൻഡർ. സിജോ ജോർജ്,വിനീഷ് എം.ആർ,അൽ അമീൻ എന്നീ കേരള താരങ്ങളെ ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |