കൊളംബോ : ശ്രീലങ്കൻ മുൻധനമന്ത്രിയും മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ സഹോദരനുമായ ബേസിൽ രാജപക്സയ്ക്ക് വിദേശയാത്ര നടത്താൻ അനുമതി നൽകി ശ്രീലങ്കൻ സുപ്രീംകോടതി. 2023 ജനുവരി 15വരെയാണ് അനുമതി നൽകിയത്. അടുത്താഴ്ച ചികിത്സയ്ക്ക് വേണ്ടി വിദേശയാത്ര നടത്തണമെന്ന് കാട്ടിയാണ് ബേസിൽ കോടതിയെ സമീപിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായെന്ന് കാട്ടി ബേസിലിനും സഹോദരനായ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയ്ക്കുമെതിരെ കേസ് നിലനിൽക്കെ ഇരുവർക്കും സുപ്രീംകോടതി വിദേശ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേ സമയം, രാജ്യംവിട്ട് തായ്ലൻഡിലെത്തിയ ഗോതബയ രാജപക്സ ഇന്ന് പുലർച്ചെ കൊളംബോയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |