മാന്നാർ: വിശ്വഹിന്ദു പരിഷത്ത് മാന്നാർ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി നടക്കുന്ന ഗണേശോത്സവം നിമജ്ജന ഘോഷയാത്രയോടെ ഇന്ന് സമാപിക്കും. കുട്ടമ്പേരൂർ ഹനുമാൻ സ്വാമി സന്നിധി, മാന്നാർ പരബ്രഹ്മ മൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ഘോഷയാത്രകൾ കൊറ്റാർ കാവ് ക്ഷേത്രത്തിൽ സംഗമിച്ച് അവിടെ നിന്നു പരുമല പന്നായി കടവിൽ നിമജ്ജനം നടക്കും. ചലച്ചിത്ര താരം കൃഷ്ണപ്രസാദ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ, ചെറുകോൽ ശുഭാനന്ദാശ്രമം സെക്രട്ടറി ഗീതാനന്ദ സ്വാമി, എം.എൻ. ശശിധരൻ, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ആര്യ ദേവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |