ആലപ്പുഴ: ഓണാഘോഷം അതിരുകടക്കാതിരിക്കാൻ പൊലീസ് പരിശോധന കർശനമാക്കി. മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ വാഹനം കോടതിയിൽ ഹാജരാക്കും. ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസിനെ പ്രധാന ജംഗ്ഷനുകളിൽ നിയോഗിച്ചിട്ടുണ്ട്. ക്ലബ്ബുകളും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികൾ പ്രത്യേകം നിരീക്ഷിക്കും. സംഘർഷമുണ്ടായാൽ ക്ലബ്ബ് ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഓണത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പ്രത്യേക പരിശോധന നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താൻ ആലപ്പുഴ കെ 9 ഡോഗ് സ്ക്വാഡ് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |