ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പരിധിയിലുള്ള 48 ശാഖകളിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷിച്ചു. സമൂഹപ്രാർത്ഥന, പ്രഭാഷണം, ഗുരുദേവ കൃതികളുടെ ആലാപനം, ഘോഷയാത്ര, സമൂഹസദ്യ, ആദരിക്കൽ ചടങ്ങ്, വിവിധ കലാപരിപാടികൾ എന്നിവ നടത്തി.
70-ാം നമ്പർ ഇടവങ്കാട് ശാഖയിൽ ജയന്തി സമ്മേളനവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും നടന്നു. ഓഫീസ് ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗവും ജയന്തി സമ്മേളനം ചെയർമാൻ അനിൽ അമ്പാടിയും ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മധു ശ്രീശബരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ സെക്രട്ടറി ആർ.ബാലകൃഷ്ണൻ, മുൻ കൗൺസിലർ പി.ജി. വാസുദേവൻ, ചെറിയനാട് ഗ്രാമ പഞ്ചയത്ത് മുൻ പ്രസിഡന്റ് വിലാസിനി കരുണാകരൻ, ശാഖ കമ്മിറ്റി അംഗം ഓമനക്കുട്ടൻ എന്നിവരെ ആദരിച്ചു. തുടർന്ന് തൂമ്പിനാൽ പടിയിൽ നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ശാഖ പ്രസിഡന്റ് മധു ശ്രീശബരി, ഇ.എൻ. രഘുനാഥൻ, പ്രസാദ് പട്ടശ്ശേരി, സിന്ധു എസ്. ബൈജു, തുളസീധരൻ, അഖില ഓമനക്കുട്ടൻ, നീതു രാജൻ, ഗ്രാമപഞ്ചായത്ത് അംഗം സുനി രാജൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |