കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ 17ന് രാവിലെ 5.10ന് മൂന്നാറിലേക്ക് യാത്ര പുറപ്പെടുന്നു. അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം ഏലപ്പാറ, വഴി വാഗമണിലെത്തി അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച ശേഷം കട്ടപ്പന, ഇടുക്കി ഡാം, ചെറുതോണി ഡാം, കല്ലാർകുട്ടി വ്യൂ പോയിന്റ്, അടിമാലി, ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും. പിറ്റേദിവസം രാവിലെ 8.30ന് തുടർയാത്ര ആരംഭിച്ച് മൂന്നാർ ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ബോട്ടാണിക്കൽ ഗാർഡൻ, ഇക്കോ പോയിന്റ്, ഫ്ളവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകിട്ട് 6ന് മൂന്നാറിലെത്തി രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലർച്ചെ 2ന് തിരികെയെത്തും. സെമിസ്ലീപ്പർ ബസിലുള്ള യാത്രയ്ക്ക് ഒരാൾക്ക് 1300 രൂപയാണ് നിരക്ക്. ഫോൺ: 9447721659, 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |