കൊച്ചി: കേന്ദ്ര വൈദ്യുത ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലായിസ് ആൻഡ് എൻജിനിയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) അറിയിച്ചു. കെ.എസ്.ഇ.ബിയിലെ വിവിധ യൂണിയനുകളുടെ കൂട്ടായ്മയിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ പ്രക്ഷോഭ പരിപാടികൾ നടത്തും.
ഈമാസം 22ന് ആലുവ ടൗൺഹാളിൽ പ്രക്ഷോഭ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
സ്വകാര്യമേഖലക്ക് നിയന്ത്രണരഹിതമായി കടന്നുവരാനും ലാഭം കൊയ്യാനും അവസരമൊരുക്കുന്നതാണ് വൈദ്യുത ഭേദഗതി ബിൽ. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനും സംഘടന മുൻകൈ എടുക്കുമെന്ന് കൺവീനർ എസ്.ഹരിലാൽ, സംഘടനാനേതാക്കളായ വി.വീരേന്ദ്രകുമാർ, കെ.സി.മണി, ബി.ഹരികുമാർ, എം.ടി.വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |