കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനാൽ ജസ്റ്റിസ് അനുശിവരാമന്റെ ബെഞ്ച് സെപ്തംബർ 20 നു പരിഗണിക്കാൻ മാറ്റി. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നു ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊലീസ് സംരക്ഷണം നൽകാൻ സെപ്തംബർ ഒന്നിന് ഇടക്കാല ഉത്തരവിലൂടെ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |