തഷ്കെന്റ് : ഉസ്ബെക്ക്സ്ഥാനിലെ സമർഖണ്ഡിൽ നടന്ന 22-ാമത് ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചിരിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
തന്റെ ഇയർ ഫോൺ ചെവിയിൽ വയ്ക്കാൻ ഏറെ നേരം ഷെഹ്ബാസ് പാടുപെടുന്നത് പുട്ടിൻ അടക്കി ചിരിയോടെ നോക്കിയിരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചർച്ച തുടങ്ങുന്നതിന് തൊട്ടുമുന്നേ ഇയർഫോൺ തുടർച്ചയായി ഷെഹ്ബാസിന്റെ ചെവിയിൽ നിന്ന് താഴെ വീഴുകയും ചെയ്തിരുന്നു.
ഒടുവിൽ ഇയർഫോൺ വയ്ക്കാൻ കഴിയാതെ വന്നതോടെ ആരെങ്കിലുമൊന്ന് സഹായിക്കാമോ എന്ന് ഷെഹ്ബാസ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥരെത്തി ഷെഹ്ബാസിന്റെ ഇയർഫോൺ ശരിയായി വച്ചുകൊടുത്തു. റഷ്യയിൽ നിന്നുള്ള വാതക വിതരണം അടക്കമുള്ള കാര്യങ്ങൾ ഇന്നലെ ഇരുവരും ചർച്ച ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |