ന്യൂഡൽഹി ; ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ കൂടുതൽ വനിതാ ഡ്രൈവർമാരെ നിയമിക്കാനുള്ള ആം ആദ്മി പാർട്ടി നേതൃത്വത്തിലുള്ള സിറ്റി ഗവൺമെന്റിന്റെ ശ്രമങ്ങൾക്കിടയിൽ ശർമ്മിള എന്ന യുവതി താരമാകുകയാണ്.കുറച്ചു കാലങ്ങൾക്ക് മുമ്പ് സൈക്കിൾ ചവിട്ടാൻ പോലുമറിയില്ലായിരുന്ന ശർമ്മിള ഇപ്പോൾ തലസ്ഥാനത്തു കൂടി ബസോടിക്കുകയാണ്.
രണ്ട് മാസത്തെ പരിശീലനത്തിലൂടെയാണ് ബസ് ഓടിക്കാൻ പഠിച്ചതെന്ന് ശർമ്മിള പറയുന്നു. പരിശീലനത്തിനും അവസരത്തിനും അവർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നന്ദി പറഞ്ഞു. രണ്ട് കുട്ടികളുൾപ്പെടെ മുഴുവൻ കുടുംബവും തനിക്ക് പിന്തുണ നൽകുന്നുണ്ട്. ഒരു സ്ത്രീ ഓടിക്കുന്ന ബസിൽ കയറാൻ ആളുകൾ മടിക്കാറുണ്ടായിരുന്നു, എന്നാൽ, യാത്രയ്ക്ക് ശേഷം അവരുടെ ചിന്താഗതി മാറിയെന്ന് ഡൽഹി ഗതാഗത വകുപ്പ് പങ്കുവച്ച വീഡിയോയിൽ ശർമ്മിള പറയുന്നു.ഡൽഹി ഗതാഗത വകുപ്പ് മന്ത്രി ശർമ്മിളയ്ക്ക് ആശംസകൾ നേർന്നു.സ്ത്രീകൾക്ക് കുടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായി 200 ഓളം വനിതാ ഡ്രൈവർമാരെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പരിശീലനം പൂർത്തിയാക്കിയ 11 വനിതാ ബസ് ഡ്രൈവർമാരുടെ ആദ്യ ബാച്ചിനുള്ള നിയമനക്കത്തും അദ്ദേഹം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |