ഹൈദരാബാദ്: ഭരണഘടനെയും അവകാശങ്ങളെയും സംരക്ഷിക്കാൻ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹൈദരാബാദിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദ് വിമോചനത്തിൽ ബി.ജെ.പിക്ക് പങ്കില്ല. വസ്തുതകൾ വളച്ചൊടിച്ച് ഹൈദരാബാദ് സംസ്ഥാനത്തിന്റെ കൂട്ടിച്ചേർക്കൽ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെലങ്കാനയിൽ അധികാരം പിടിക്കാനാണ് ബി.ജെ.പി ചരിത്രം വളച്ചൊടിക്കുന്നത്. 25ന് നടക്കുന്ന ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) റാലിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവിധ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയും പൊതു അജണ്ടയുടെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |