SignIn
Kerala Kaumudi Online
Thursday, 26 September 2024 12.53 AM IST

സമാപന വേദിയിൽ കടലിരമ്പം

Increase Font Size Decrease Font Size Print Page
t
t

അമ്പലപ്പുഴ: രാഹുലിന്റെ പദയാത്രയ്ക്ക് തോട്ടപ്പള്ളിയിൽ അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണം.

തന്നെ കാണാനെത്തിയ പ്രവർത്തകന്റെ മകളുടെ ചെരിപ്പിന്റെ വള്ളി മാറിക്കിടന്നത് രാഹുൽ നേരെയാക്കിയത് പ്രവർത്തകരെ അത്ഭുതപ്പെടുത്തി. 11ഓടെ യാത്ര പുറക്കാട് ഒറ്റപ്പന ജംഗ്ഷനിലെത്തി. ഭക്ഷണത്തിന് ശേഷം ധീവര കരയോഗ അങ്കണത്തിൽ കൃഷി മേഖലയിലുള്ളവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വൈകിട്ട് 4.30 ഓടെ തോട്ടപ്പള്ളി കരിമണൽ വിരുദ്ധ സമരസമിതിയുടെ സമരപ്പന്തലും രാഹുൽ ഗാന്ധി സന്ദർശിച്ചു. കെ.സി.വേണുഗോപാൽ എം.പി, എം.ലിജു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് വീണ്ടും പദയാത്ര ആരംഭിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടി യാത്രയ്ക്കൊപ്പം ചേർന്നതോടെ പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്നു. പുറക്കാട് മുതൽ സമാപന സമ്മേളനം നടന്ന വണ്ടാനം വരെ എത്തുമ്പോഴും കടുത്ത വെയിലിനെ വകവയ്ക്കാതെ റോഡിന്റെ ഇരുവശവും ജനക്കൂട്ടം രാഹുൽ ഗാന്ധിയെ കാണാൻ നിലയുറപ്പിച്ചിരുന്നു. പൊതുസമ്മേളന നഗരിക്കു സമീപം പ്രവർത്തകരുടെ ആവേശം ആരവമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.