SignIn
Kerala Kaumudi Online
Friday, 26 April 2024 12.03 PM IST

ഗവർണർ കോർത്ത ചൂണ്ടയിൽ മുഖ്യമന്ത്രി കൊത്തിയോ? വാർത്താ സമ്മേളനത്തിലൂടെ ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യം വയ‌്ക്കുന്നത്

arif-muhammed-khan

തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തിന്റെ കണ്ണും കാതും ഇന്ന് രാജ്ഭവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്‌പോരിന്റെ പുത്തൻ എപ്പിസോഡ് എന്തായിരിക്കും എന്നതായിരുന്നു ഏവരുടെയും ആകാംക്ഷ. ഒടുവിൽ സമയമെത്തി, അസാധാരണ വാർത്താ സമ്മേളനത്തിന് രാജ്‌ഭവനിലെത്തിയ മാദ്ധ്യമപ്രവർത്തകരുടെ മുന്നിലേക്ക് ഗവർണർ വന്നു. പറഞ്ഞിരുന്നതു പോലെ കത്തും വീഡിയോ അദ്ദേഹം പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനെതിരെയായിരുന്നു ആദ്യ പ്രയോഗം. കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്നായിരുന്നു ഗവർണറുടെ ആരോപണം.

'ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ്, സംഘാടക സമിതിയിലെ പ്രധാനിയും എംപിയും എന്ന നിലയിൽ അന്നു വേദിയിൽ നിറഞ്ഞു നിന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തടയാൻ തന്നോടൊപ്പം വേദിയിൽ ഇരുന്ന രാഗേഷ് ഉടൻതന്നെ വേദി വിട്ടു. പ്രതിഷേധക്കാരുടെ അറസ്റ്റ് തടഞ്ഞതിലുള്ള പ്രത്യുപകാരമാണ് ഇപ്പോൾ രാഗേഷിനു ലഭിച്ച ഉന്നത സ്ഥാനം. നടപടിയെടുക്കാനുള്ള നീക്കം രാഗേഷ് തടഞ്ഞെന്ന് പൊലീസുകാർ എന്നോട് തുറന്നുപറഞ്ഞു'-ഇതായിരുന്നു ഗവർണറുടെ വാക്കുകൾ.


തുടർന്ന് കെ ടി ജലീലിനേയും, ഇ പി ജയരാജനേയും, സജി ചെറിയാനെയുമെല്ലാം കടുത്ത സ്വരത്തിൽ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. ശുപാർശയുമായി മുഖ്യമന്ത്രി നേരിട്ടെത്തിയതും, കത്തുകൾ കൈമാറിയതും ഗവർണർ വെളിപ്പെടുത്തി. 'ഇപ്പോഴത്തെ വിസിയെ നിലനിർത്താൻ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു. ഞാൻ ആവശ്യപ്പെടാതെയാണ് സർക്കാർ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നൽകിയത്. ഇത് സമ്മർദ തന്ത്രമായിരുന്നു''– ഗവർണർ ആരോപിച്ചു.

സർക്കാരോ മറ്റ് ഏജൻസികളോ ഇടപെടില്ലെന്നു ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണർ പുറത്തുവിട്ടു. ഡിസംബർ എട്ടിനും ജനുവരി 13 നും ഡിസംബർ 16 നും മുഖ്യമന്ത്രി അയച്ച കത്തുകളാണ് ഗവർണർ പുറത്തുവിട്ടത്. നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിച്ചതാണ് സർവകലാശാല ബില്ലിനെ എതിർക്കാൻ കാരണമെന്നും ഗവർണർ പറഞ്ഞു. ''മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് ഇത്തരം പരാമർശങ്ങൾ സഹിക്കുക?. നാടിന്റെ പുരോഗതിയോ ജനങ്ങളുടെ ക്ഷേമമോ അല്ല സർക്കാരിന്റെ താൽപര്യം. വിയോജിപ്പുകളെ അടിച്ചമർത്തുകയാണെന്നും ഗവർണർ ആരോപിച്ചു. തുടർന്ന് ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം കേസിൽ വിധി പറയാൻ ആരെയും അനുവദിക്കില്ലെന്നും താൻ ചാൻസലറായിരിക്കെ സർവകലാശാലകളിൽ ഇടപെടൽ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

പോര് മുറുകുന്നു

സർക്കാരിനെ പൊളിച്ചടുക്കി ഗവർണറും, തിരിച്ചടിച്ച് മുന്നണി നേതാക്കളും രംഗത്തെത്തിയതോടെ സർക്കാർ- ഗവർണർ പോര് അസാധാരണമാം വിധത്തിൽ മുറുകുകയാണ്. മുൻപ് ബംഗാളിൽ മമതയുമായി ഗവർണറായിരുന്ന ജഗദീപ് ധൻകർ ഏറ്റുമുട്ടിയതിനു സമാനമാണ് കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ. സർവകലാശാലകളുടെ വൈസ്ചാൻസലർ നിയമനത്തിൽ തന്റെ അധികാരങ്ങൾ കവരുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ച്, തന്നെ ചാൻസലറുടെ കസേരയിൽ പാവയെപ്പോലെ ഇരുത്താനുള്ള സർക്കാരിന്റെ നീക്കത്തിനാണ് ഗവർണർ കനത്ത തിരിച്ചടി നൽകിയത്. സർക്കാർ ഏതു ബില്ല് കൊണ്ടുവന്നാലും നിയമവിരുദ്ധമാണെങ്കിൽ താൻ ഒപ്പിടുന്ന പ്രശ്നമില്ലെന്ന ഗവർണറുടെ വാക്കുകൾ അദ്ദേഹം സർക്കാരിനെ പൊളിച്ചടുക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നതിന്റെ സൂചനയാണ്.

നിയമം പാസാക്കാനുള്ള നിയമസഭയുടെ പരമാധികാരത്തെ മാനിക്കുന്നെങ്കിലും, അവ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്നുമടക്കം എല്ലാ മാനദണ്ഡങ്ങളും ബില്ലിനു പിന്നിലെ സദുദ്ദേശവുമെല്ലാം ഏറ്റവും ശ്രദ്ധാപൂർവം പരിശോധിച്ചു മാത്രമേ ബില്ലിൽ ഒപ്പിടൂ എന്നാണ് ഗവർണർ പരസ്യമായി ആവർത്തിക്കുന്നത്. അതായത് ബില്ലുകൾ രാജ്ഭവനിലേക്ക് അയച്ചാലും അവിടെ തടഞ്ഞിടുമെന്നർത്ഥം. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും കാരണമൊന്നും പറയാതെ തടഞ്ഞുവയ്ക്കാനുമെല്ലാം ഗവർണർക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ഇതേക്കുറിച്ച് ഭരണഘടന മൗനംപാലിക്കുകയാണ്. ഗവർണറുടെ ഈ വിവേചനാധികാരമാണ് സർക്കാരിനെ കുഴയ്‌ക്കുന്നത്. സുപ്രീംകോടതിയിലെ വിരമിച്ച ചീഫ്ജസ്റ്റിസോ ജഡ്ജിയോ തലവനായ ലോകായുക്ത അന്വേഷണവും തെളിവെടുപ്പും വിചാരണയും നടത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനുമെല്ലാം പുന:പരിശോധിക്കാമെന്ന വിവാദ വ്യവസ്ഥയടങ്ങിയ ലോകായുക്ത ഭേദഗതിബിൽ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനെ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളുടെ കൺവീനറാക്കിയുള്ള സർവകലാശാലാ ഭേദഗതിബിൽ, മിൽമ ഭരണം കൈപ്പിടിയിലാക്കാനുദ്ദേശിച്ചുള്ള സഹകരണസംഘം ഭേദഗതി ബിൽ എന്നിവയിൽ ഗവർണർ ഒപ്പിടാനിടയില്ല.

ഏത് ബിൽ പാസാക്കിയാലും സർവകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് തുറന്നടിച്ച് സർക്കാരുമായുള്ള പോര് മുറുക്കുകയാണദ്ദേഹം. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ അനുവദിക്കില്ല. അധികാരത്തിലുള്ളവരുടെ ബന്ധുക്കളെ നിയമിക്കാൻ വൈസ്ചാൻസലർമാരെ ഉപയോഗിക്കാനും അനുവദിക്കില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തന്റെ ചുമതലകൾ പൂർണ ബോദ്ധ്യത്തോടെ നിറവേറും. സർവകലാശാലകൾ യു.ജി.സി ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സർവകലാശാലയുമായും കോളേജുകളുമായും ബന്ധമുള്ള ഒരാളും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്ന് യു.ജി.സി ചട്ടം. പുതിയ ബില്ലിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനാണ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി കൺവീനർ. സമിതിയിൽ അംഗമായോ കൺവീനറായോ അദ്ദേഹത്തെ ഉൾപ്പെടുത്താനാവില്ല. ചാൻസലറുടെ അധികാരം കവരാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതി വെള്ളത്തിൽവരച്ച വരയാവുമെന്ന് തുറന്നു പറയുകയാണ് ഗവർണർ.

മുൻപ് പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞ കേരള സർവകലാശാലാ വൈസ്ചാൻസലറെയും ഗവർണർ വിടുന്ന മട്ടില്ല. ഒരു പരീക്ഷയിൽ രണ്ട് ചോദ്യപേപ്പറുകൾ ആവർത്തിച്ചതും കുട്ടികൾക്ക് ഉത്തരക്കടലാസുകൾ നേരത്തേ നൽകിയതുമടക്കം ക്രമക്കേടുകൾ കണ്ടതിനാലാണ് അഞ്ച് കോടി സമ്മാനത്തുകയുള്ള ചാൻസലേഴ്സ് അവാർഡ് കേരള സർവകലാശാലയ്ക്ക് പ്രഖ്യാപിക്കാത്തതെന്നാണ് അദ്ദേഹം പറയുന്നത്. അവാർഡിനായി ഗവർണർ നിയമിച്ച സമിതിക്കു മുന്നിൽ ഈ വസ്തുതകൾ മറച്ചുവച്ച് തന്നെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പരിഭവിക്കുന്നു.

കണ്ണൂരിലേത് ആക്രമണം വൈസ്ചാൻസലർ പ്രതി

രാഷ്ട്രപതി, ഗവർണർ എന്നിവരെ തടയാൻ പാടില്ലെന്നും ഉപദ്രവിക്കാനോ ആക്രമിക്കാനോ പാടില്ലെന്ന് ഐ.പി.സിയിൽ പറയുന്നു. ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെയും പൊതുപരിപാടിയിൽ കറുത്ത ഷർട്ടിട്ടതിന്റെയും പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നു. തനിക്കെതിരായ ഗൂഢാലോചനയിൽ നടപടിയില്ല. ആക്രമണത്തെക്കുറിച്ച് രാജ്ഭവൻ രണ്ടുവട്ടം റിപ്പോർട്ട് തേടി. താൻ സെക്യൂരിറ്റി വിദഗ്ദ്ധനല്ലെന്നാണ് വി.സി മറുപടി നൽകിയത്. അലിഗഡിൽ പ്രധാനമന്ത്രി പോയപ്പോൾ ഇർഫാൻ അവിടെപ്പോയില്ല, പകരം വാക്കുകളിലൂടെ പ്രതിഷേധിച്ചു. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്ന് ഇർഫാന് അറിയാം- ഗവർണർ പറയുന്നു.

ഉടക്കിയാൽ നഷ്ടം സർക്കാരിന്

ദുരിതാശ്വാസനിധി വിനിയോഗത്തിലെ ക്രമക്കേട് കേസുള്ളതിനാൽ സർക്കാരിന് ലോകായുക്ത ബിൽ നിർണായകം.

വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് ഗവർണർ അനുമതി നൽകില്ലെന്നുറപ്പ്.

ഉടൻ നടത്താനുള്ള കേരള, എം.ജി, മലയാളം, കുസാറ്റ് വി.സി നിയമനങ്ങളിലെ ഗവർണറുടെ നിലപാടിൽ

സർക്കാരിന് ആശങ്ക.

ഗവർണർക്കെതിരെ കണ്ണൂർ സർവകലാശാല കേസിനു പോയാൽ നിലനിൽക്കുമോയെന്ന് സംശയം.

മിൽമ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സഹകരണ ഭേദഗതി ബില്ലടക്കം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചേക്കാം.

ഗ​വ​ർ​ണ​റെ​ ​പൂ​ട്ടി​യാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ ത​ന്നി​ഷ്‌​ടം​ ​പോ​ലെ​ ​വി.​സി​ ​നി​യ​മ​നം

വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​ബി​ൽ​ ​നി​യ​മ​മാ​യാ​ൽ​ ​ഒ​ൻ​പ​ത് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഇ​ഷ്ടം​ ​പോ​ലെ​ ​വി.​സി​മാ​രെ​ ​നി​യ​മി​ക്കാം.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​രാ​ഷ്ട്രീ​യ​ ​അ​തി​പ്ര​സ​ര​വും​ ​രൂ​ക്ഷ​മാ​വും.​ ​


ചാ​ൻ​സ​ല​ർ,​ ​യു.​ജി.​സി,​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​പ​ക​രം​ ​അ​ഞ്ചം​ഗ​ ​സ​മി​തി​ ​വ​രി​ക​യും,​ ​ഈ​ ​സ​മി​തി​യി​ലെ​ ​ഭൂ​രി​പ​ക്ഷ​ ​പ്ര​കാ​രം​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​പാ​ന​ൽ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​ന് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​ത​ഴ​ഞ്ഞ് ​മ​റ്റൊ​രാ​ളെ​ ​വി.​സി​യാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ഴി​യി​ല്ല.​ ​സ​ർ​ക്കാ​ർ,​ ​സി​ൻ​ഡി​ക്കേ​​​റ്റ്,​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​ബ​ല​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​സ​മി​തി​യി​ൽ​ ​മേ​ൽ​ക്കൈ​ ​ഉ​ണ്ടാ​കും.


ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​ ​സി​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച്ക​മ്മി​റ്റി​ ​ന​ൽ​കി​യ​ ​പാ​ന​ലി​ലെ​ ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​ ​പേ​രെ​ ​ഒ​ഴി​വാ​ക്കി,​ ​ഡോ.​മോ​ഹ​ൻ​ ​കു​ന്നു​മ്മ​ലി​നെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​നി​യ​മി​ച്ച​ ​ദു​ര​നു​ഭ​വം​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​ഡോ.​ ​പ്ര​വീ​ൺ​ലാ​ൽ,​ ​മു​ൻ​മു​ഖ്യ​മ​ന്ത്റി​ ​സി.​ ​അ​ച്യു​ത​മേ​നോ​ന്റെ​ ​മ​ക​ൻ​ ​ഡോ.​ ​വി.​രാ​മ​ൻ​കു​ട്ടി​ ​എ​ന്നി​വ​രെ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​വാ​ക്കി​യ​ത്.​ ​ഡോ.​പ്ര​വീ​ൺ​ലാ​ലി​നെ​ ​വി.​സി​യാ​ക്കാ​നാ​ണ് ​താ​ൽ​പ​ര്യ​മെ​ന്നു​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ഗ​വ​ർ​ണ​ർ​ ​വ​ക​വ​ച്ചി​ല്ല.​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​ഇ​ത്ത​രം​ ​തി​രി​ച്ച​ടി​ക​ൾ​ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​അ​തേ​സ​മ​യം,​ ​ത​നി​ക്ക് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​യു.​ജി.​സി,​ ​ചാ​ൻ​സ​ല​ർ​ ​പ്ര​തി​നി​ധി​ക​ളെ​ക്കൊ​ണ്ട് ​നി​ർ​ദ്ദേ​ശി​പ്പി​ച്ച് ​നി​യ​മി​ക്കാ​നു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം​ ​ത​ട​യാ​നാ​ണ് ​ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​ദം.


സ​ർ​ക്കാ​രി​ന് ​താ​ത്പ​ര്യ​മു​ള്ള​യാ​ളെ​ ​വി.​സി​യാ​ക്കി​യാ​ൽ​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ൽ​ ​കൂ​ടു​മെ​ന്നും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സ്വ​യം​ഭ​ര​ണം​ ​ഇ​ല്ലാ​താ​വു​മെ​ന്നും​ ​വി​ല​യി​രു​ത്ത​ലു​ണ്ട്.​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സി​ൽ​ ​മു​ത​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​ർ​ക്ക് ​പ​രി​ഗ​ണി​ച്ചു​ള്ള​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​വ​രെ​ ​ഇ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മു​ണ്ടാ​വും. എന്തായാലും അസാധാരണമായ വാർത്താ സമ്മേളനം രാജ്‌ഭവനിൽ വിളിച്ചു ചേർത്ത ഗവർണറും സർക്കാരും തമ്മിലുള്ള കൂടുതൽ വാദപ്രതിവാദങ്ങൾക്ക് രാഷ്‌ട്രയ കേരളം സാക്ഷിയാകുമെന്ന് ഉറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR ARIF MUHAMMED KHAN, RAJBHAVAN, CHIEF MINISTER, PRESSMEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.