SignIn
Kerala Kaumudi Online
Thursday, 19 September 2024 6.41 AM IST

ആരിഫ് മുഹമ്മദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ,​ ഗവർണർ പദവിയിലിരുന്ന് തരംതാഴരുത്,​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Increase Font Size Decrease Font Size Print Page
kk

കണ്ണൂർ : ഗവ‌ർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ പദവിയിരുന്നു കൊണ്ട് ഗവർണർ വല്ലാതെ തരംതാഴരുതെന്ന് പിണറായി വിജയൻ പറഞ്ഞു. ഗവർണർക്ക് ആർ.എസ്.എസ് വിധേയത്വം ആണെന്നും ബി.ജെ.പിയുടെ അണികൾ പറയുന്നതിനെക്കാൾ ആർ.എസ്.എസിനെ പുകഴ്‌ത്തി പറയുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു.

വാർത്താസമ്മളേനത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ചുപറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിര എന്തെങ്കിലും പറയരുത്. ഗവർണർ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീഭാവമാകരുത്,​ രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മാറ്റി മ്റ്റ് പാർട്ടികൾക്ക് വിട്ടുകൊടുക്കണം. . ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കൈയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോ എന്നാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്.തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർ.എസ്.എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. .ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാണം അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാൾ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല ഗവർണർ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് പറയുന്നതാണ്.

കമ്യൂണിസ്റ്റ് പാർട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങൾ കാണുന്നത്. കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉൾക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നു. വീടുകളിൽ കയറി അമ്മ പെങ്ങൾമാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വർഷം കഴിയും മുന്നേയാണ് 1957 ൽ ജനങ്ങൾ കമ്യൂണിസ്റ്റ് കാരെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്. ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരൻ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വർഷങ്ങളെടുത്താൽ അതിനീചമായ വേട്ട കമ്യൂണിസ്റ്റ്കാർ ഇരയായിരുന്നുവെന്നാണ്. പക്ഷേ ആ വേട്ടക്കാർക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാരത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MUHAMAMD KHAN, CM PIBARAYI VIJAYAN, PINARAYI VIJAYAN, GOVERNOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.