വണ്ടൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം വണ്ടൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് എ.പി അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡന്റ് മുരളി കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ടി. വിനയദാസ് , മണ്ഡലം സെക്രട്ടറി ഷെരീഫ് തുറക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സിറാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |