കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ആറ് തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു അദ്ദേഹം. ദീർഘകാലം എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |