കൊച്ചി: കൊല്ലം ലേബർ കോടതി ജഡ്ജിയായി സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഒക്ടോബർ 11ലേക്ക് മാറ്റി. സ്ഥലം മാറ്റത്തിനുള്ള ഇടക്കാല സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി. അപ്പീലിൽ വിശദീകരണം നൽകാൻ ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് എസ്. കൃഷ്ണകുമാർ നൽകിയ ഉത്തരവിൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെക്കുറിച്ചു നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന്റെ പേരിൽ തന്നെ സ്ഥലം മാറ്റിയതു നിയമപരമല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |