SignIn
Kerala Kaumudi Online
Thursday, 26 September 2024 3.47 AM IST

സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page

അടിമാലി: വൈ.എം.സി.എ സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ഗാന്ധിജയന്തി ദിനത്തിൽ അടിമാലി ഗവ. ഹൈസ്‌കൂളിൽ നടക്കും. ദൃഷ്ടി ഐ കെയർ കണ്ണാശുപത്രിയിലെ ഡോക്ടർ എസ്. ദീപ്തിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നേതൃത്വം നൽകുന്ന നേത്ര പരിശോധനാ ക്യാമ്പും, കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റ് ആൻഡ് പത്തോളജിസ്റ്റ് സ്മിജോ സണ്ണിയുടെ നേതൃത്വത്തിലുള്ള ശബ്ദ സ്പീച്ച് ആന്റ് ഹിയറിംങ് ക്ലിനിക്കിലെ വിദഗ്ധസംഘം നേതൃത്വം നൽകുന്ന ശബ്ദശ്രവണ പരിശോധനാ ക്യാമ്പും സംയുക്തമായി ഗവ. ഹൈസ്‌കൂളിന്റെ സഹകരത്തോടെയാണ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ 12 വരെയാണ് പരിശോധനാ ക്യാമ്പ് നടക്കുന്നത്. വൈ.എം.സി.എ ഇടുക്കി സബ് റീജിയണൽ ചെയർമാൻ ജേക്കബ് പോൾ ഉദ്ഘാടനം നിർവഹിക്കും. വൈ.എം.സി.എ പ്രസിഡന്റ് ബിജു ലോട്ടസ് അധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ തമ്പി ജോർജ്, പി.റ്റി.എ പ്രസിഡന്റ് കെ.എ അശോക്, വൈ.എം.സി.എ സെക്രട്ടറി രാജേഷ് വെട്ടിക്കൊമ്പിൽ, സിമൻസ് ഫോറം പ്രസിഡന്റ് എലിസബെത്ത് ജോൺ, സെക്രട്ടറി ഡയാന രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായവർക്ക് കണ്ണടകൾ, ശ്രവണ സഹായി എന്നിവ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് 9447432801, 9895576683 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.