SignIn
Kerala Kaumudi Online
Friday, 20 September 2024 10.11 PM IST

ഇതര മതസ്ഥന്റെ ബൈക്കിൽ കയറിയതിന് തടഞ്ഞുനിർത്തി മാതാപിതാക്കളുടെ നമ്പർ ചോദിച്ചു, കൊടുക്കാതായപ്പോൾ ഭീഷണി; സദാചാര ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

Increase Font Size Decrease Font Size Print Page
moral-policing

ബംഗളൂരു: ബൈക്കിൽ ഒന്നിച്ച് യാത്രചെയ്ത യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. ഇതര മതത്തിൽപ്പെട്ട യുവാവിന്റെ ബൈക്കിൽ യുവതി കയറിയതാണ് ആക്രമണത്തിന് കാരണം. ബംഗളൂരുവിലെ ദൊഡ്ഡബെല്ലാപൂരിയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം.

യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് ഇസ്ലാംപുർ സ്വദേശി അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. തുടർന്ന് യുവതിയോട് മാതാപിതാക്കളുടെ നമ്പർ ചോദിച്ചു. കൊടുക്കാതായപ്പോൾ ഇരുവരെയും ഭീഷണിപ്പെടുത്തി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സദാചാര ഗുണ്ടകൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു. തുടർന്ന് യുവതി ദോഡ്ഡബെല്ലാപുർ നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MORAL POLICING, BENGALURU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.