പത്താൻകോട്ട്: പ്രസവ മുറിയിൽ കിടക്ക നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു. പഞ്ചാബിലെ പത്താൻകോട്ടിലുള്ള സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. വിവരം ട്വിറ്ററിൽ പങ്കുവച്ച ബി.ജെ.പി നേതാവ് ഷെഹസാദ് പൂനവാല പഞ്ചാബ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഇതാണ് ഭഗവന്ത് മാൻ സർക്കാരിന്റെ ലോകോത്തര ആരോഗ്യ മാതൃകയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സിവിൽ സർജനിൽ നിന്ന് തേടിയിട്ടുണ്ടെന്നും ലഭിച്ച ഉത്തരങ്ങളിൽ തൃപ്തനല്ലെന്നും പത്താൻകോട്ട് ഡെപ്യൂട്ടി കമ്മിഷണർ ഹർബീർ സിംഗ് പറഞ്ഞു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുദാസ്പൂർ എം.പി സണ്ണി ഡിയോൾ ഭഗവന്ത് മാന് കത്തെഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |