SignIn
Kerala Kaumudi Online
Friday, 20 September 2024 2.37 AM IST

കരുതൽ തടങ്കൽ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം: സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
sc

ന്യൂഡൽഹി: കരുതൽ തടങ്കൽ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമെന്ന് സുപ്രീംകോടതി. സമൂഹത്തെ സംരക്ഷിക്കുന്നതിനാണ് കരുതൽ തടങ്കൽ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരാളെ ശിക്ഷിക്കുകയല്ല നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. ഒരാൾ കുറ്റം ചെയ്യുന്നതിന് മുമ്പ് അയാളെ പിടികൂടുകയും തടയുകയുമാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ത്രിപുര സർക്കാർ 2021 നവംബർ 12 ന് പാസ്സാക്കിയ കരുതൽ തടങ്കൽ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുശാന്തകുമാർ ബാനിക് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഏതെങ്കിലും കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് കുറ്റം തെളിയിക്കുന്നതിനോ വിചാരണ വേളയിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.