ചണ്ഡിഗർ: പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലയുടെ കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു കേസിന്റെ ഭാഗമായി ഗോയിന്ദ്വാൾ ജയിലിൽ കൊണ്ടുവന്നപ്പോളാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മേയ് 29നാണ് സിദ്ധു മൂസെ വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിനെ വെടിവച്ച് കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |