ന്യൂഡൽഹി: ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് ഭാദുവിനെ കേന്ദ്ര കാബിനറ്റ് അപ്പോയ്മെന്റ് കമ്മിറ്റി ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണറായി നിയമിച്ചു. 2024 ജൂലായ് വരെ പദവിയിൽ തുടരാം. 1999ലെ ഗുജറാത്ത് കേഡർ ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനായ അജയ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഗുജറാത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി, വഡോദര മുനിസിപ്പൽ കമ്മിഷണർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |