ബംഗളൂരു: കർണാടക മുഖ്യമന്ത്രിക്കെതിരായ 'പേസിഎം" കാമ്പയിനിന്റെ ഭാഗമായുള്ള ടീ ഷർട്ട് ധരിച്ചതിന് തന്നെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്യാൻ ബി.ജെ.പിയെ വെല്ലുവിളിച്ച് പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് നിരവധി പ്രവർത്തകർക്കൊപ്പം ഇരുവരും 'പേസിഎം" ടീ ഷർട്ട് ധരിച്ചത്. 'പേസിഎം" ടീ ഷർട്ട് ധരിച്ച് യാത്രയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടർന്നാണ് ശിവകുമാറിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ നിന്ന് ജന ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ശിവകുമാർ പറഞ്ഞു. ഗുണ്ടൽപേട്ടിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ വൻ അഴിമതി ആരോപിച്ച് സെപ്തംബർ 21നാണ് കോൺഗ്രസ് 'പേസിഎം" പ്രചാരണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |