തിരുവനന്തപുരം: മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ആന്ധ്രാ ഒഡീഷ തീരത്തുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായത്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിശക്ത മഴയ്ക്ക് സാദ്ധ്യതയില്ലാത്തതിനാൽ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. വടക്ക് ആന്ധ്രാപ്രദേശ് തീരം,അതിനോട് ചേർന്നുള്ള മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |