ചാത്തന്നൂർ:പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.ബൈക്ക് യാത്രികരായ ചിറക്കറ സ്വദേശികളായ അഖിൽ(21), സനു (24) പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന പകൽകുറി സ്വദേശികളായ ഷാജി(38), സമീർ (42)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45ഓടെ ദേശീയപാതയിൽ കല്ലുവാതുക്കൽ പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്.തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് മീൻ എടുക്കാൻ പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പെട്ടി ഓട്ടോ യാത്രക്കാരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ബൈക്ക് യാത്രക്കാരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |