ചാരുംമൂട്: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ പുനരധിവാസ പദ്ധതിയായ നവജീവനത്തിന്റെ ചെങ്ങന്നൂർ സബ് ഡിവിഷൻതല ഉദ്ഘാടനം നൂറനാട് എ.വി.എം ഓഡിറ്റോറിയത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. നൂറനാട് സി.ഐ പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ് മുഖ്യപ്രഭാഷണം നടത്തി. സബ് ഡിവിഷനിൽ പെടുന്ന എട്ടു പൊലീസ് സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ പേരുള്ള 150 ഓളംപേരെ പങ്കെടുപ്പിച്ചു. ഇവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.എസ്.ആനന്ദ് ബോധവത്കരണ ക്ലാസ് എടുത്തു. നൂറനാട് എസ്.ഐ നിതീഷ് , ക്രൈം എസ്.ഐ രാജീവ് തുടങ്ങിയവർ സംസാരിച്ചു.