കൊല്ലം: 2022- 23 അദ്ധ്യയനവർഷത്തെ സർക്കാർ, എയ്ഡഡ്, കേപ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാംഘട്ട സ്പോട്ട് അഡ്മിഷൻ 11,12,14 തീയതികളിൽ പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ നടക്കും.
11ന് രാവിലെ 9 മുതൽ 9.30 വരെ റാങ്ക് ലിസ്റ്റിലുള്ള അംഗപരിമിതർ, കുശവൻ, ധീവര, പട്ടികവർഗം, കുടുംബി, അനാഥർ എന്നീ വിഭാഗത്തിലുള്ളവർക്കും, 9.30 മുതൽ 10 വരെ 6000 റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാർക്കും, ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ 6001 മുതൽ 8000 റാങ്ക് വരെയുള്ളവർക്കും പങ്കെടുക്കാം.
ഒക്ടോബർ 12ന് രാവിലെ 9 മുതൽ 9.30 വരെ 8001 മുതൽ 12000 റാങ്ക് വരെയും ഉച്ചയ്ക്ക് 12 മുതൽ 12.30വരെ 12001 മുതൽ 15000 റാങ്ക് വരെയുള്ളവർക്കും ഒക്ടോബർ 14ന് രാവിലെ 9 മുതൽ 9.30വരെ 15001 മുതൽ 20000 റാങ്ക് വരെ ഉള്ളവർക്കും 11 മുതൽ 12 വരെ സ്വാശ്രയ കോളേജുകളിൽ അഡ്മിഷനെടുക്കാൻ താല്പര്യമുള്ള റാങ്ക് ലിസ്റ്റിലെ എല്ലാവർക്കും പങ്കെടുക്കാം. ഫോൺ: 0475 2910231.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |