SignIn
Kerala Kaumudi Online
Thursday, 19 September 2024 12.06 PM IST

റൺസടിച്ചിട്ടും കഠിനാധ്വാനം ചെയ്തിട്ടും അവഗണിക്കപ്പെടുന്നുവെന്ന് പ്രിഥ്വി ഷാ

Increase Font Size Decrease Font Size Print Page
prithwi

മുംബയ്: ആഭ്യന്തര ക്രിക്കറ്റിൽ തുട‌‌ർച്ചയായി മികച്ച പ്രകടനം പുറത്തെടുത്തിടുത്തിട്ടും ദേശീയ ടീം സെലക്ടർമാർ തഴയുന്നതിലെ നിരാശ പരസ്യമായി പ്രകടിപ്പിച്ച് സൂപ്പർ ഓപ്പണർ പ്രിഥ്വി ഷാ. ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയിലേക്ക് പോയ പ്രമുഖ താരങ്ങളുടെ അഭാവതിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് തിരഞ്ഞെടുത്ത രണ്ടാംനിര ടീമിലും തനിക്ക് അവസരം നിഷേധിച്ചതിന്റെ സങ്കടമാണ് മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രിഥ്വി തുറന്നു പറഞ്ഞത്. ഞാൻ തുടർച്ചയായി റൺസുനേടുകയും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് എനിക്കൊരവസരം ലഭിക്കുന്നില്ല. അതിലെനിക്ക് വലിയ ദു:ഖമുണ്ട്. പക്ഷേ പരാതിയില്ല. ഇനി സെലക്ടർമാർക്ക് ഞാൻ യോഗ്യനാണെന്ന് തോന്നുമ്പോൾ അവർ എനിക്ക് അവസരം നൽകട്ടെ. ഇന്ത്യ എടീമിലൊ മറ്റേതിങ്കിലും ടീമിലൊ ആയാലും കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കും. എപ്പോഴും ഫിറ്റ്‌നസ് നന്നായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുമുണ്ട്. -പ്രിഥ്വി പറഞ്ഞു. കഴിഞ്ഞ ജൂലായിൽ ശ്രീലങ്കയ്ക്ക് എതിരെയാണ് പ്രിഥ്വി അവസാനമായി ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, PRITHWI SHAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.