തിരുവനന്തപുരം: ടൂറിസം രംഗത്തെ പ്രമുഖ രാജ്യാന്തര അവാർഡായ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് 2022 സിട്രിൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്. മാലിദ്വീപിൽ നടന്ന ചടങ്ങിൽ ലീഡിംഗ് ഡെസ്റ്റിനേഷൻ പ്രോമോട്ടർ പുരസ്കാരം സാറ്റാ ( SATA ) പ്രസിഡന്റ് ഇസ്മായിൽ ഹമീദിൽ നിന്ന് സിട്രിൻ ഗ്രൂപ്പിന്റെ സി.ഇ.ഒ ആൻഡ് ഡയറക്ടർ സാംസൺ ബെനഡിക്ട്, വൈസ് പ്രസിഡന്റ് നവീൻ മോഹൻ എന്നിവരും മികച്ച വൈൽഡ് ലൈഫ് ലോഡ്ജിനുള്ള പുരസ്കാരം സിട്രിൻ ഗ്രൂപ്പിന്റെ നെല്ലിയാമ്പതിയിലെ വന്യ ഹോളിഡേ റിസോർട്സ് ഡയറക്ടർ ബോബൻ മാത്യു, ബിൻസി ബോബൻ എന്നിവരും ഏറ്റുവാങ്ങി. ചടങ്ങിൽ മാലിദ്വീപ് വൈസ് പ്രസിഡന്റ് ഫൈസൽ നസീം, ടൂറിസം വകുപ്പ് മന്ത്രി ഡോ. അബ്ദുള്ള മൗസൂം, സാറ്റാ വൈസ് പ്രസിഡന്റ് സൂരജ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |