മാന്നാർ: കുട്ടമ്പേരൂർ 12-ാം വാർഡിൽ നടപ്പാക്കിയ സുഭിക്ഷ കേരളം മത്സ്യക്കൃഷി വിളവെടുപ്പ് ഇന്ന് നടക്കും. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.70 ലക്ഷം രൂപയോളം ചെലവിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കണ്ണങ്കര വടക്കേതിൽ സൂര്യ സജുവിന്റെ നേതൃത്വത്തിലാണ് മത്സ്യക്കൃഷി ആരംഭിച്ചത്. കല്ലേമുട്ടി (അനാബസ) ഇനത്തിൽപ്പെട്ട ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് നൽകിയത്. ആറുമാസത്തെ വളർച്ചയ്ക്ക് ശേഷമാണ് ഇവ വിളവെടുപ്പിന് പാകമായത്. ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി നിർവഹിക്കും. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, അനീഷ് മണ്ണാരേത്ത്, ഫിഷറീസ് പ്രമോട്ടർ ശില്പ, വാർഡ് മെമ്പർ അജിത് പഴവൂർ
എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |