ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യു.കെയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ദുബായ് യാത്രയ്ക്ക് അനുമതി തേടിയിട്ടില്ല എന്നാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. ദുബായ് യാത്രയ്ക്ക് അനുമതി തേടിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോകുന്നതുവരെ തേടിയിട്ടില്ല എന്നായിരുന്നു മന്ത്രി മറുപടി നൽകിയത്. പിന്നീട് അനുമതി തേടിയോയെന്ന ചോദ്യത്തിന് അന്വേഷിക്കാമെന്നും പറഞ്ഞിരുന്നു.
ആദ്യ അനുമതി പ്രകാരം മുഖ്യമന്ത്രി 14ന് യു.കെയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 10ന് ദുബായിൽ സ്വകാര്യസന്ദർശനത്തിനുള്ള യാത്രയ്ക്കുള്ള അനുമതി തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |