മാള: പ്രകൃതിവിരുദ്ധ പീഡന കേസിൽ കാടുകുറ്റി അന്നനാട് സ്വദേശി കളരിക്കൽ വീട്ടിൽ അനൂപിനെ (39) മാള പൊലീസ് അറസ്റ്റ് ചെയ്തു. മുത്തച്ഛന്റെ കൂടെ ആശുപത്രിയിൽ പോയ കൊച്ചുമകനാണ് പീഡനത്തിന് ഇരയായത്. 2021ൽ ആണ് സംഭവം നടന്നത്. പീഡന വിവരം കുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ജൂലായിൽ മാള പൊലീസിൽ പരാതി നൽകിയിരുന്നു. മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതി പൊലീസിനെ കബളിപ്പിച്ച് ചെന്നൈ വഴി ബഹറിനിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് ബഹറിനിലുള്ള മലയാളി അസോസിയേഷനുമായി ബന്ധപ്പെടുകയും പ്രതിയെ തന്ത്രപരമായി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എ.എസ്.ഐമാരായ മുഹമ്മദ് ബാഷി, കെ.ആർ. സുധാകരൻ, സീനിയർ സി.പി.ഒ ജിബിൻ കെ. ജോസഫ്, എം.എൽ. ജോബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |