ബാലരാമപുരം: മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ യുവാവ് കടയുടമയായ യുവതിയുടെ മൂന്നരപ്പവന്റെ മാലപ്പൊട്ടിച്ച് കടന്നു. ഇന്നലെ വൈകിട്ട് 6.20ഓടെ താന്നിവിള ജംഗ്ഷന് സമീപം ഉത്രാടം മെഡിക്കൽ സ്റ്റോറിലാണ് സംഭവം. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപികയുടെ (25) മാലയാണ് പൊട്ടിച്ച് കടന്നത്.
ബൈക്കിലെത്തിയ ഇരുവർ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് ഗോപിക ബാലരാമപുരം പൊലീസിൽ മൊഴി നൽകി. പാരസെറ്റമോൾ ഗുളിക യുവാവ് ആവശ്യപ്പെടുകയും ബാക്കി തുകയ്ക്ക് മിഠായി മതിയെന്ന് പറയുകയും പെടുന്നെനെ മാലപ്പൊട്ടിച്ച് ഒപ്പമെത്തിയ സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നെന്നും ഗോപിക പറഞ്ഞു.
പിടിവലിയിൽ ഗോപികയുടെ കഴുത്തിന് നിസാര പരിക്കേറ്റിട്ടുണ്ട്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കടയിലെ സി.സി ടിവി ദൃശ്യത്തിൽ മാലപൊട്ടിക്കുന്ന ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. പ്രതികൾ തിരുവനന്തപുരം ഭാഗത്തേക്ക് കടക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |