പത്തനംതിട്ട: സമാന്തര ഊർജ സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെ.എസ്.ഇ.ബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇലക്ട്രോണിക് വെഹിക്കിൾ ചാർജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പത്തനംതിട്ട കൂടാതെ തിരുവല്ല, പമ്പ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കി. കൂടാതെ 33 പോൾ മൗണ്ടഡ് സ്റ്റേഷനുകളും കൂടി ഉൾപ്പെടുന്ന വിപുലമായ ചാർജിംഗ് ശൃംഖലയാണ് ജില്ലയിൽ പൂർത്തീകരിച്ചിരിക്കുന്നത്. ചാർജിംഗിനുളള മൊബൈൽ ആപ്ലിക്കേഷൻ ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിന് ഓപ്പറേറ്ററുടെ സഹായമാവശ്യമില്ലെന്നതും ഇവി ചാർജിംഗിന്റെ പ്രത്യേകതയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.റോഷൻ നായർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് നിസാർ നൂർ മഹൽ, കെ എസ് ഇ ബി ഡയറക്ടർ ആർ. സുകു, ഡെപ്യുട്ടി ചീഫ് എൻജിനിയർ വി.എൻ.പ്രസാദ്, എക്സിക്യൂട്ടീവ് എൻജീനീയർമാരായ എ.ബി.ഹരികുമാർ, നൈനാൻ സി.മാത്യൂസ്, കെ.അനിത, അസി.എൻജിനീയർമാരായ ബി.ജയകൃഷ്ണൻ, അൻഷാദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |